തൊണ്ണൂറ് (90's)

തൊണ്ണൂറ് (90's)

Dec 19, 2021

ഓർമകളിൽ ആണ് നമ്മൾ ശെരിക്കും ജീവിക്കുന്നത് എന്ന് എവിടെയോ കേട്ടിട്ടുണ്ട്...!

ശരിയാണ്... ഇടെയ്ക്കൊക്കെ, തിരിച്ചു പോയി നോക്കിയാൽ എല്ലാരും അവിടെ തന്നേ ഉണ്ടാകും...

ചെറിയ കാര്യങ്ങൾ എന്ന്, എപ്പോയോയൊക്കെയോ പുച്ഛിച്ചു തള്ളിയ കാര്യങ്ങൾ, കേട്ടു നമ്മൾ ആർത്തു ചിരിക്കുന്നതും, ചുറ്റുപാട് മറന്നു ഗാനമേളകളിൽ ചാടി കളിക്കുന്നതും.

വില്ലന് റിപ്ലൈ കൊടുത്തു, നായകൻ സ്‌ലോ മോഷൻ ഇൽ തിരിഞ്ഞു നടക്കുമ്പോൾ ശെരിക്കും നമ്മൾ തന്നേ ആയിരുന്നില്ലേ...?

"കുട്ടിപ്പുര" കൾ ഉണ്ടാക്കിയ ഒര് എഞ്ചിനീയർ.

ചിരട്ട കൊണ്ട് തുലാസ് ഉണ്ടാക്കി നമ്മൾക്ക് മണ്ണ്, അരിയായും.. എന്തൊക്കെയോ ഇലകൾ പൊറുക്കി കൊണ്ടുവന്നു പച്ചക്കറി ആണ് എന്ന് പറഞ്ഞു നമുക്ക് തൂകി വിറ്റ ഒര് പീട്യ കാരൻ. പൈസ ആണെന്ന് പറഞ്ഞു ഇത്തിൾ ഉം, കടലാസ്സും കൊടുത്തു നമ്മളും അവനെ സന്തോഷിപ്പിച്ചു.... 😄

ചൂടി കയർ വട്ടത്തിൽ കെട്ടി ബസ് ആണെന്ന് പറഞ്ഞു നമ്മളെ ഒക്കെ കയറ്റി കൊണ്ട് പോയ ഡ്രൈവർ... പുറകിലെ ക്ലീനർ...

തീപ്പെട്ടി കൂടു പെറുക്കി, ചീന്താക്കി ഗാംബ്ലിങ് കളിക്കുമ്പോൾ, നമ്മൾ ലാസ് വേഗസ് ലേ കസിനോ കളെ പറ്റി കേട്ടിട്ട് പോലും ഇല്ലാ...

ടാപ് റെക്കോർഡർ ഇൽ കുടുങ്ങിയ കേസെറ്റിന്റെ ഓല നമ്മുടെ ഒക്കെ തൊണ്ടയിൽ തന്നേ ആയിരുന്നു കുടുങ്ങിയത്.

പിന്നെ, "മുക്കാല... മുക്കാബില... 🎶"

സച്ചിൻ തെണ്ടുൽക്കർ ന്റെ ബാറ്റ് ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു നമുക്ക് അന്ന് MRF.

ശ്രീലങ്കൻ ബാറ്റിസ്മാൻ 'സന്നത് ജയസൂര്യയുടെ' ബാറ്റിനുള്ളിൽ നമ്മൾ ഒരു സ്പ്രിംഗ് ഉണ്ട് എന്ന വിവാദം.

പറന്നു പോയി ബോൾ ക്യാച്ച് ചെയുന്ന സൌത്ത് ആഫ്രിക്കയുടെ "ജോണ്ടി റോഡ്സ് " നെ പോലെ ആവാൻ നമ്മളിൽ കുറേ പേർ പറന്നു കൈ മുട്ട് കുത്തി വീണു... 😊

എന്നാൽ ഇടെയ്‌ക്കെപ്പോയോ, ഇതൊന്നും അല്ല യാഥാർഥ്യം എന്നും പറഞ്ഞു നമ്മളെ ഒക്കെ ആരൊക്കെയോ കൂട്ടി കൊണ്ട് പോയി... പോവാൻ കൂട്ടാകാത്ത ചിലർക്കൊക്കെ നല്ല തല്ലും കിട്ടി...😃

എങ്കിൽ പിന്നേ, ആ പറയുന്ന യഥാർഥ്യത്തിൽ വച്ചു കണ്ടു മുട്ടാം എന്ന് എല്ലാരും പരസ്പരം വാക്കു കൊടുത്തു, അവിടുന്ന് പിരിഞ്ഞു...

പിന്നീട് കാലംങ്ങൾ കഴിഞ്ഞു, "വാഗ്ദ്ധത യഥാർഥ്യത്തിലെ" ചതി മനസ്സിലായ ചിലർ, പ്രതികരിക്കാൻ തുടങ്ങി. ആ പഴയ യാഥാർഥ്യം തിരിച്ചു കൊണ്ട് വരാൻ, ചിലർ കലാപം ഉണ്ടാക്കി... അതിൽ ചിലതൊക്കെ വലിയ യുദ്ധങ്ങൾ തന്നേ ആയി...

ചിലർ അന്നത്തെ തിന്റെ പതിപ്പുകൾ, അവരവരുടെ രീതികളിൽ ഉണ്ടാക്കി എടുത്തു...

ചിലരുടെ പ്രതികരണംങ്ങൾ, കടലാസുകളിലും, വാക്കുകളിലും ഒതുങ്ങി...

എന്നാൽ ഭൂരിപക്ഷം പേരും, ഈ കൊടും ചതിയെ പറ്റി ചിന്തിക്കാൻ പോലും തയ്യാർ ആയില്ല....

പക്ഷേ കഥയിലെ ട്വിസ്റ്റ്‌ കോമഡി ആണ്...😃

"യാഥാർഥ്യം" ഈ പറയുന്ന ഭൂരിപക്ഷം തിന്റെ കൂടെ കൂടി...😄

"യാഥാർഥ്യം, ഒര് അവസര വാദി ആണ്...💙❤💙

മാത്തമാറ്റിക്കലി തിരിച്ചും ശരി ആണ് : " ഒരു അവസര വാദി എപ്പോഴും, യഥാർഥ്യത്തിന്റെ കൂടെ ആയിരിക്കും...."

📌കാരണം ; A=B ആണെങ്കിൽ B=A എന്നും എഴുതാം...

⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️

Enjoy this post?

Buy Ahammed Areej Ettiyaattil a coffee

More from Ahammed Areej Ettiyaattil