ഇന്ത്യയിൽ തികഞ്ഞ മതേതരത്വം ഉണരുവാൻ പോകുന ...

ഇന്ത്യയിൽ തികഞ്ഞ മതേതരത്വം ഉണരുവാൻ പോകുന്നു...!

May 29, 2023

പാർലമെൻറ്റ് ഉൽഘാടനം ഒരു സർവ്വമത പൂജാ മഹാസമ്മേളനമാക്കി മതവൽക്കരിച്ചതിനെ എതിർക്കുന്നവർ അറിയുവാൻ...

നെഹ്‌റുവിനെ കണ്ട് പഠിക്കണം എന്ന് ഇപ്പോൾ പറയുന്നവർ അറിയുവാൻ...

നിങ്ങൾ നിങ്ങളുടെ മേഖലയിൽ ഉള്ള മതേതര ഇടങ്ങളിൽ മതവും പൂജയും ഒരിക്കലെങ്കിലും കൊണ്ടിവന്നിട്ടുണ്ട് എങ്കിൽ...

പൊതുചടങ്ങായാലും അസംബ്ലി മന്ദിരം ഉത്ഘാടനം ആയാലും ശരി...

അന്നേരം വിളക്ക് കത്തിച്ച് മതപ്രതീകങ്ങളെ ഉണർത്തിയവരാണ് നിങ്ങൾ എങ്കിൽ...

പത്ത് വരെ ഉള്ള ഒരു സ്കെയിലിൽ അളക്കുമ്പോൾ നിങ്ങൾ മതം കലർത്തിയത് രണ്ടോ മൂന്നോ ആണെങ്കിൽ...

മോദി അത് പതിനൊന്നാക്കിയത് ആണ് എന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ല എങ്കിൽ...

നിരീശ്വരവാദികളും തികഞ്ഞ മതേതരവാദികളും നിരന്തരം പറഞ്ഞിട്ടും മനസിലാകാത്ത ആ കാര്യം...

അതിന്റെ ഉഗ്രരൂപത്തിൽ പാർലമെന്റിൽ അരങ്ങേറിയപ്പോൾ നിങ്ങൾക്ക് മനസ്സിലാകുക മാത്രമല്ല...

നെഹ്‌റുവിനെ കണ്ട് പഠിക്കണം എന്ന് വരെ പറയുന്നിടത്ത് കാര്യങ്ങൾ എത്തി എങ്കിൽ...

ഇത് നല്ല സൂചനയാണ്...

ഇന്ത്യയിൽ തികഞ്ഞ മതേതരത്വം ഉണരുവാൻ പോകുന്നു...

അതിനുപക്ഷേ ഇനി വേണ്ടത്...

കേരളത്തിൽ എങ്കിലും...

പൊതു ചടങ്ങുകളിൽ മത ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കില്ല എന്ന ഒരു പ്രഖ്യാപനം സർക്കാർ നടത്തുക എന്നതാണ്...

അത് മൗന പ്രാർത്ഥന ആയാലും ശരി...

വിളക്ക് കത്തിക്കലായാലും ശരി...

തേങ്ങാ ഉടക്കാലായാലും ശരി...

സർവ്വമത പ്രാര്ഥനായയാലും ശരി...

ദൈവ നാമത്തിൽ ഉള്ള സത്യപ്രതിജ്ഞ ആയാലും ശരി...

മതം ഇത്ര അളവിൽ ആകാം എന്ന നിങ്ങളുടെ ഇരട്ടത്താപ്പ്...

സംഘപരിവാർ മുന്നോട്ട് വെക്കുന്ന മതവത്കരണത്തെ തുരത്തുവാൻ പോന്നതല്ല...!

മതേതര ഇടങ്ങൾ മതേതരമായി നിലനിർത്തുവാൻ മോദിക്കുള്ള ബാധ്യത പോലെ തന്നെ വിമർശിക്കുന്ന നിങ്ങൾക്കും ഉണ്ട്...

അതുമനസ്സിലാക്കാതെ, നിങ്ങളുടെ കുറഞ്ഞ തോതിലുള്ള മതം ഉപയോഗിക്കൽ നടന്നുകൊണ്ടിരിക്കെ...

അല്ലെങ്കിൽ, ഏതെങ്കിലും ഒരു മതത്തിനു അവസരം ലഭിക്കുന്നില്ല എന്നത് കൊണ്ട് മാത്രം...

മോദി കാണിച്ചത് വിമർശനപാത്രം ആകുന്നില്ല..!

ഇവിടെ നിങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് ശരിയല്ല...

നിങ്ങളുടെ മത ചിന്തയേക്കാൾ മോദിക്ക് മത ചിന്ത കൂടുതൽ ഉണ്ട് എങ്കിൽ...

അതിൽ നിങ്ങൾക്കും പങ്കുണ്ട് എന്ന് സാരം...

സമൂഹത്തിൽ മോദിമാരെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെ ആണ്...

അതിനുള്ള ഒറ്റമൂലി...

മതേതര ഇടങ്ങൾ...

മതേതരമായി നിലനിർത്താൻ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുക എന്നതാണ്...!

അതിനുള്ള സാഹചര്യം ഒരുക്കുക എന്നതാണ്...

അതിനായി ആദ്യം...

മതേതര ഇടമായ സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥന നിർത്തലാക്കി കൊണ്ട് മാതൃകാപരമായ തുടക്കം കുറിക്കുക എന്നതാണ്...!

സാധിക്കുമോ നമുക്ക്?

സാധിക്കും.

Arif Hussain Theruvath

Enjoy this post?

Buy Arif Hussain Theruvath a coffee

More from Arif Hussain Theruvath