ഒരു തേങ്ങ കണക്ക്

ഒരു തേങ്ങ കണക്ക്

Dec 19, 2021

  • മറ്റുള്ളവർക്ക് കണക്ക് (ഗണിതം) എങ്ങനെ വളരെ സിംപിൾ ആയി, എളുപ്പം മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു കൊടുക്കാം എന്ന്, ഇടക്കിടക്ക് ആലോചിക്കാറുണ്ട്. ചിലർക്ക് അങ്ങനെ പറഞ്ഞു കൊടുക്കാറും ഉണ്ട്... ഇത് ഇത്രേ ഉള്ളുവായിരുന്നോ..!! എന്ന് പലരും അപ്പോൾ സ്വയം പറയുന്നതും കേട്ടിട്ടുണ്ട്... 😊

എണ്ണാൻ ആണ് നമ്മൾ എല്ലാരും ആദ്യമായി പഠിക്കുന്നത്... അല്ലേ..?

നിങ്ങളിപ്പോ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് എന്ന് വിചാരിക്കുക... 😃❤

ടീച്ചർ നിങ്ങളെ എണ്ണാൻ പഠിപ്പിക്കുന്നു...

1,2,3,4,......

അപ്പോൾ നിങ്ങള്ക്ക് ഒരു സംശയം!!

നിങ്ങൾ ടീച്ചറോട് ചോദിച്ചു: "ടീച്ചറെ... എന്തിനാ എണ്ണാൻ പഠിക്കുന്നത്..?"

ടീച്ചർ : " ഹ്മ്മ്... നല്ല ചോദ്യം... 👍

ഇപ്പോ, നിങ്ങളെ വീട്ടീനു 10 തേങ്ങ വാങ്ങിക്കാൻ കടയിൽ വിട്ടു എന്ന് വിചാരിക്കുക..., നിങ്ങൾ കടയിൽ പോയി കടക്കാരനോട് 10 തേങ്ങ തരാൻ പറഞ്ഞു. കടക്കാരൻ 10 തേങ്ങ കൃത്യം തന്നിട്ടുണ്ടോ എന്ന് അറിയണ്ടേ...? അതിനാണ് എണ്ണാൻ പഠിക്കുന്നത്... എണ്ണാൻ അറിഞ്ഞാൽ പിന്നേ ഈ പ്രപഞ്ചത്തിൽ ഉള്ള എന്തും എണ്ണാം... നിങ്ങള്ക്ക് എണ്ണി മതിയാകുന്ന അത്രയും എണ്ണാം... 😃

ഈ പ്രപഞ്ചത്തിലുള്ള എല്ലാ തേങ്ങകളും എണ്ണാം.... എല്ലാ മാങ്ങാകളും എണ്ണാം... 👍"

അപ്പോൾ നിങ്ങള്ക്ക് ഒരു സംശയം: " പക്ഷേ ടീച്ചറെ... ഈ പ്രപഞ്ചത്തിൽ ആകെ

' ഒരു തേങ്ങ ' മാത്രേ ഉള്ളൂ എങ്കിലോ...? 🤔"

ശരിയാണ്, ഈ കാണുന്ന പ്രപഞ്ചത്തിൽ ആകെ ഒരേ ഒരു തേങ്ങ ഉള്ളൂ എങ്കിലോ...?

നമുക്കാ തേങ്ങ എണ്ണാൻ പറ്റുമോ...? രണ്ടാമതൊരു തേങ്ങ ഉണ്ടെങ്കിൽ അല്ലേ, മറ്റേതു ഒന്നാമത്തെ തേങ്ങ ആണ്, ഇത് രണ്ടാമത്തെ തേങ്ങ എന്നും പറയാൻ പറ്റൂ..!!😂

അപ്പോ പിന്നേ, ആ തേങ്ങായെ നമ്മൾ എങ്ങനെ മനസ്സിലാക്കും...? 🤔

അതിനു ഒരു വഴിയേ ഉള്ളൂ...

" ആ തേങ്ങ ഒരു പ്രപഞ്ചം ആണ് എന്ന് കരുതി സമാധാനിക്കുക...💙"

+++++++++++++++++++++++++

Enjoy this post?

Buy Ahammed Areej Ettiyaattil a coffee

More from Ahammed Areej Ettiyaattil